കുതിച്ചുയർന്ന് സവാള വില; കുടുംബ ബജറ്റുകൾ അവതാളത്തില്‍ - കുടുംബ ബജറ്റുകൾ താളം തെറ്റുന്നു
വില വര്‍ധിച്ചതോടെ വ്യാപാരം കുറഞ്ഞതായും വരും ദിവസങ്ങളില്‍ സവാള വില വീണ്ടും വര്‍ധിക്കുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു.
ഇടുക്കി: സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ച് സവാള വില കുതിച്ചുയരുകയാണ്. നിലവില്‍ 150ന് അടുത്താണ് ഒരു കിലോ സവാളയുടെ ചില്ലറ വില്‍പ്പന വില. ഒരു കിലോ ചുവന്നുള്ളിക്ക് 180 രൂപയും ഒരു കിലോ വെളുത്തുള്ളിക്ക് 240 രൂപയുമാണ് വിപണി വില. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ സാവളയുടെ ലഭ്യത കുറഞ്ഞതാണ് വില നിയന്ത്രണമില്ലാതെ കുതിച്ചുയരാന്‍ കാരണം. വില വര്‍ധിച്ചതോടെ വ്യാപാരം കുറഞ്ഞതായും വരും ദിവസങ്ങളില്‍ സവാള വില വീണ്ടും വര്‍ധിക്കുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു.