ഇടുക്കി:മൂന്നാര്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരന് താത്‌കാലിക ജീവനക്കാരന്‍റെ മര്‍ദ്ദനത്തില്‍ പരിക്ക്. ഞായറാഴ്‌ച ഉച്ചയ്‌ക്കാണ് സ്‌ഥിരം ജീവനക്കാരനായ രമേഷിന് തലയ്‌ക്കും ദേഹത്തും മര്‍ദ്ദനമേറ്റത്. ടൗണിലെ കുടിവെള്ളത്തിനായുളള ടാങ്കിന് സമീപത്ത് കാട്ടുപന്നി ചത്ത് കിടക്കുന്നത് ഉദ്യോഗസ്ഥരെ അറിയിക്കാതെ ഫോട്ടോ എടുത്ത് ആളുകള്‍ക്ക് അയച്ച് കൊടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയത് ചോദ്യം ചെയ്യവേ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.
വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം; അടിപിടിയില്‍ സ്ഥിരം ജീവനക്കാരന്‍റെ തലയ്‌ക്ക് പരിക്ക് - ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം ഫോട്ടോ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്‌തതിനാണ് സ്ഥിര ജീവനക്കാരനെതിരെ താത്‌കാലിക ജീവനക്കാരന്‍റെ മര്‍ദനം

വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം; അടിപിടിയില്‍ സ്ഥിരം ജീവനക്കാരന്‍റെ തലയ്‌ക്ക് പരിക്ക്
വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം
തുടര്‍ന്ന് തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. താത്‌കാലിക ജീവനക്കാരന്‍റെ മര്‍ദനത്തില്‍ തലയിലും ദേഹത്തും പരിക്കേറ്റ രമേഷ് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
also read:ഷോപിയാനില്‍ അജ്ഞാത സംഘം യുവാവിന് നേരെ വെടിയുതിര്‍ത്തു