ഇടുക്കി: ലോക്ക്ഡൗൺ പ്രതിസന്ധിയിലെ കടബാധ്യതയെ തുടർന്ന് സംസ്ഥാനത്ത് ഒരാൾ കൂടി ആത്മഹത്യ ചെയ്‌തു. ഇടുക്കി തൊട്ടിക്കാനത്ത് കടയുടമയായ കുഴിയാമ്പാട്ട ദാമോദരനാണ് മരിച്ചത്. കടയ്ക്കുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
ബുധനാഴ്‌ച രാവിലെ കടയിലെത്തിയ ദാമോദരന്‍ ഷട്ടര്‍ താഴ്ത്തിയതിന് ശേഷം വിഷം കഴിക്കുകയായിരുന്നു. വൈകിട്ട് കടയ്ക്കുള്ളില്‍ നിന്ന് ശബ്‌ദം കേട്ട നാട്ടുകാർ ഷട്ടർ ഉയർത്തുമ്പോഴാണ് ദാമോദരനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ട് നൽകും.