ഇടുക്കി:ഇടുക്കിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കരുണാപുരം പഞ്ചായത്തിലെ ചേറ്റുകുഴി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. പുറ്റടിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന ഇയാൾക്ക് രോഗം വന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പരിശോധന ആരംഭിച്ചു.
ഇടുക്കിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഓറഞ്ച് സോൺ
സമൂഹ വ്യാപന പരിശോധിക്കാനായി ആരോഗ്യ വകുപ്പ് നടത്തിയ റാൻഡം ടെസ്റ്റിലാണ് ഇയാൾക്ക് രോഗം കണ്ടെത്തിയത്. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉടൻ പുറ്റടി ആരോഗ്യ കേന്ദ്രവുമായി ബന്ധപെടമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ പുറ്റടിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന 39കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമൂഹ വ്യാപന പരിശോധിക്കാനായി ആരോഗ്യ വകുപ്പ് നടത്തിയ റാൻഡം ടെസ്റ്റിലാണ് ഇയാൾക്ക് രോഗം കണ്ടെത്തിയത്. അതേസമയം രോഗം ഇയാൾക്ക് എങ്ങനെ രോഗം പിടിപെട്ടു എന്നത് വ്യക്തമല്ല. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉടൻ പുറ്റടി ആരോഗ്യ കേന്ദ്രവുമായി ബന്ധപെടമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടുക്കി ജില്ല കൊവിഡ് മുക്തമായി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്.
ഒരാൾ മാത്രമാണ് രോഗം ബാധിച്ച് നിലവിൽ ചികിത്സയിൽ ഉള്ളത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച ഏലപ്പാറ, വണ്ടൻമേട്, ശാന്തൻപാറ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓറഞ്ച് സോൺ നിയന്ത്രണങ്ങൾ ഈ പഞ്ചായത്തുകളിൽ തുടരും.