ഇടുക്കി:പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകി. ആദ്യഘട്ടമായി ഒരുലക്ഷം ഹോമിയോ ഗുളികകളാണ് ജാഗ്രത സമിതികൾ,പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചു നൽകുന്നത്. വലിയതോവാളയിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറിയിൽ നിന്നാണ് മരുന്നുകൾ എത്തിക്കുന്നത്.
പാമ്പാടുംപാറയിൽ പ്രതിരോധ ഗുളികകൾ വിതരണം ചെയ്യും - പ്രതിരോധ ഗുളികകൾ വിതരണം ചെയ്യും
വലിയതോവാളയിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറിയിൽ നിന്നാണ് മരുന്നുകൾ എത്തിക്കുന്നത്
പാമ്പാടുംപാറയിൽ ഒരുലക്ഷം പ്രതിരോധ ഗുളികകൾ വിതരണം ചെയ്യും
ALSO READ:എ.പി അബ്‌ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്
ഹോമിയോ പ്രതിരോധ മരുന്നുകൾക്ക് പുറമേ അലോപ്പതി, ആയുർവേദ മരുന്നുകളും പ്രതിരോധ ചികിത്സയും പഞ്ചായത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. പാമ്പാടുംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രം, പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികൾ പുരോഗമിക്കുന്നത്.
Last Updated : Jun 4, 2021, 2:29 PM IST