ഇടുക്കിയിൽ മരം വീണ് ഒരാൾ മരിച്ചു - മരം വീണ് ഒരാൾ മരിച്ചു
കക്കാട്ടുകട വെള്ളാപ്പള്ളിൽ ചന്ദ്രൻ ആണ് മരിച്ചത്. തലക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണം.
![ഇടുക്കിയിൽ മരം വീണ് ഒരാൾ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4891205-943-4891205-1572262024125.jpg)
ഇടുക്കി: വണ്ടൻമേട്ടിൽ മരം ദേഹത്ത് വീണ് ഒരാൾ മരിച്ചു. കക്കാട്ടുകട വെള്ളാപ്പള്ളിൽ ചന്ദ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കളോടൊപ്പമാണ് ചന്ദ്രൻ മരം മുറിക്കാൻ എത്തിയത്. ചന്ദ്രൻ മരച്ചുവട്ടിൽ നിൽക്കുന്നത് ശ്രദ്ധിക്കാതെ ഇവർ മരം മുറിച്ചിടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. അപകടം നടന്ന ഉടൻ തന്നെ ചന്ദ്രനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കും.