കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ അനധികൃത കള്ള് വിൽപ്പന; ഒരാള്‍ അറസ്റ്റില്‍ - latest lock down

കൊച്ചുതോവാള സ്വദേശി വിനോദാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 50 ലിറ്റർ പനംകള്ള് പിടിച്ചെടുത്തു.

ഇടുക്കിയില്‍ അനധികൃത കള്ള് വിൽപ്പന; ഒരാള്‍ അറസ്റ്റില്‍  latest idukki  latest lock down  toddy
ഇടുക്കിയില്‍ അനധികൃത കള്ള് വിൽപ്പന; ഒരാള്‍ അറസ്റ്റില്‍

By

Published : Apr 8, 2020, 3:59 PM IST

ഇടുക്കി: ലോക് ഡൗൺ ലംഘിച്ച് അനധികൃത കള്ള് വിൽപ്പന നടത്തിയതിന് ഒരാള്‍ പിടിയില്‍. കൊച്ചുതോവാള സ്വദേശി വിനോദാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 50 ലിറ്റർ പനംകള്ള് പിടിച്ചെടുത്തു. കൊച്ചുതോവാള മേഖലയിലേക്ക് പതിവിലും കൂടുതൽ വാഹനങ്ങൾ എത്തുന്നുവെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അനധികൃത കള്ള് വിൽപ്പന കണ്ടെത്തിയത്. ഒഴിഞ്ഞ പുരയിടത്തിലായിരുന്നു കച്ചവടം. പൊലീസ് വരുന്നത് കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതി വിനോദിനെ സാഹസികമായാണ് പിടികൂടിയത്. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപെട്ടു. ഇയാൾക്കെതിരെ അബ്‌കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ഇടുക്കിയില്‍ അനധികൃത കള്ള് വിൽപ്പന; ഒരാള്‍ അറസ്റ്റില്‍

For All Latest Updates

ABOUT THE AUTHOR

...view details