ഇടുക്കി: അളവില്‍ കൂടുതല്‍ വിദേശ മദ്യം കൈവശം വെച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തോക്കുപാറ സ്വദേശി അജിത്ത് കുമാറാണ് അടിമാലി എക്‌സൈസ് റേഞ്ച് സംഘത്തിന്‍റെ പിടിയിലായത്. ഇയാള്‍ വലിയ അളവില്‍ വിദേശമദ്യം വാങ്ങി വെക്കുകയും പിന്നീട് അത് വില്‍ക്കുകയും ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആറ് ലിറ്റര്‍ വിദേശ മദ്യവും മദ്യം സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന വാഹനവും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
അളവില്‍ കൂടുതല്‍ വിദേശ മദ്യം കൈവശം വച്ചയാള്‍ അറസ്റ്റില്‍ - one arrest over possession large quantities foreign liquor
തോക്കുപാറ സ്വദേശി അജിത്ത് കുമാറാണ് അടിമാലി എക്‌സൈസ് റേഞ്ച് സംഘത്തിന്‍റെ പിടിയിലായത്.
അളവില്‍ കൂടുതല്‍ വിദേശ മദ്യം കൈവശം വെച്ച ഒരാള്‍ അറസ്റ്റില്‍
ഇയാള്‍ നേരത്തെയും അബ്‌ക്കാരി കേസുകളില്‍ പ്രതിയായിട്ടുണ്ട്. റേഞ്ച് ഇന്‍സ്‌പെക്ടര്‍ പികെ രഘു, പ്രിവന്‍റീവ് ഓഫീസര്‍മാരായ പിഎച്ച് ഉമ്മര്‍, കെഎന്‍ അനില്‍, സിഇഒമാരായ ജോബിഷ് ജോര്‍ജ്, ശ്രീജിത്ത് എംഎസ്, ലിപിന്‍രാജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
Last Updated : Dec 18, 2020, 8:17 PM IST