ഇടുക്കി: ജില്ലയിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ കഞ്ഞിക്കുഴി മേഖലയിൽ നിന്നും കഞ്ചാവ് പിടികൂടി. വാഹനത്തിൽ കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ വനിത ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്‌തു. തൊടുപുഴ വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശി തൊണ്ടിക്കാമറ്റത്തിൽ പ്രിൻസ്, തൃശൂർ ചാവക്കാട് പുന്നയൂർക്കുളം ചമ്മന്നൂർ സ്വദേശിനി നെസീമ എന്നിവരെയാണ് പിടികൂടിയത്.
ഇടുക്കിയിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി - thankamani
സംഭവത്തിൽ വനിത ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു
One and a half kg of cannabis seized in Idukki
തങ്കമണി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ പി.കെ. സുരേഷിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ഞിക്കുഴി ചുരുളി ഭാഗത്തുവച്ചു കഞ്ചാവ് പിടികൂടിയത്. കോതമംഗലത്തുനിന്നും കഞ്ചാവ് വാങ്ങി ഇടുക്കിയിലുള്ള ഒരാൾക്ക് വിൽക്കാൻ വരുന്ന വഴിയാണ് എക്‌സൈസ് സംഘം പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് കൂടുതൽ ആളുകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
Also Read:നെടുങ്കണ്ടത്ത് വ്യാജ വാറ്റ് കേന്ദ്രങ്ങളില്‍ നിന്നായി 550 ലിറ്റര്‍ കോട പിടികൂടി
Last Updated : May 13, 2021, 1:37 PM IST