കേരളം

kerala

ETV Bharat / state

അനധികൃത മദ്യവില്‍പന തടയാൻ എക്‌സൈസ് വകുപ്പിന്‍റെ 'ഓണം സ്‌പെഷ്യല്‍ ഡ്രൈവ്' - 'ഓണം സ്‌പെഷ്യല്‍ ഡ്രൈവ്'

ഓണക്കാലത്തെ അനധികൃത മദ്യവിൽപനയും ചാരായ നിർമാണവും മറ്റ് നിയമ വിരുദ്ധപ്രവര്‍ത്തനങ്ങളും തടയുന്നതിനാണ് എക്‌സൈസ് വകുപ്പ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിന് രൂപം നല്‍കിയത്.

onam special drive in Idukki  onam special drive  excise department idukki  അനധികൃത മദ്യവില്‍പന  'ഓണം സ്‌പെഷ്യല്‍ ഡ്രൈവ്'  ഇടുക്കി എക്‌സൈസ്
അനധികൃത മദ്യവില്‍പന തടയാൻ എക്‌സൈസ് വകുപ്പിന്‍റെ 'ഓണം സ്‌പെഷ്യല്‍ ഡ്രൈവ്'

By

Published : Aug 21, 2020, 8:46 PM IST

ഇടുക്കി: ഓണക്കാലത്തെ അനധികൃത മദ്യവില്‍പന തടയാൻ ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ് വകുപ്പ്. സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി സെപ്‌റ്റംബർ അഞ്ച് വരെ പരിശോധന നടക്കുംഓണക്കാലത്തെ അനധികൃത മദ്യവിൽപനയും ചാരായ നിർമാണവും മറ്റ് നിയമ വിരുദ്ധപ്രവര്‍ത്തനങ്ങളും തടയുന്നതിനാണ് എക്‌സൈസ് വകുപ്പ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിന് രൂപം നല്‍കിയത്. ഓഗസ്റ്റ് പത്ത് മുതൽ ആരംഭിച്ച സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചെന്നും അനധികൃത ചാരായ നിര്‍മാണവും മദ്യവിൽപനയും ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറണമെന്നും അടിമാലി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർ എം.കെ പ്രസാദ് പറഞ്ഞു.

അനധികൃത മദ്യവില്‍പന തടയാൻ എക്‌സൈസ് വകുപ്പിന്‍റെ 'ഓണം സ്‌പെഷ്യല്‍ ഡ്രൈവ്'

ചാരായ നിർമാണവും വിൽപനയും നടക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുന്നുണ്ട്. വ്യാഴാഴ്‌ച മാങ്കുളം താളുംങ്കണ്ടത്ത് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം നടത്തിയ പരിശോധനയില്‍ 60 ലിറ്റര്‍ വാറ്റ് ചാരായം കണ്ടെത്തി. വനാതിര്‍ത്തിയോട് ചേര്‍ന്ന ഉള്‍മേഖലകളിലും ഗ്രാമീണമേഖലകളിലും നിരീക്ഷണം ശക്തമാക്കി.

ABOUT THE AUTHOR

...view details