ഓണക്കാലത്ത് പരിശോധന കർശനമാക്കാൻ ഒരുങ്ങി എക്‌സൈസ് വകുപ്പ് - ലഹരി പരിശോധ\
പഞ്ചായത്ത് തലം മുതലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം
ഓണക്കാലത്ത് ലഹരി പരിശോധന കർശനമാക്കാൻ ഒരുങ്ങി എക്‌സൈസ് വകുപ്പ്
ഇടുക്കി: ഓണക്കാലത്ത് ലഹരി വസ്‌തുക്കളുടെ ഉല്‍പ്പാദനവും വിപണനവും കര്‍ശനമായി നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് തലം മുതലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കാൻ എക്‌സൈസ് വകുപ്പ് . ജില്ലാ കലക്‌ടറുടെ നിർദേശത്തെ തുടർന്നാണ് നടപടി. 2019 ഡിസംബര്‍ 23 മുതല്‍ ആഗസ്റ്റ് 18 വരെ ജില്ലയില്‍ 5021 റെയ്‌ഡുകളാണ് എക്സൈസ് നടത്തിയിട്ടുള്ളത്. 412 അബ്കാരി, 142 എന്‍ ഡി പി എസ്, 626 കോട്‌പ കേസുകളും രജിസ്റ്റര്‍ചെയ്തു. 464 പ്രതികളെ പിടികൂടി.