ഇടുക്കി: കൊവിഡ് മഹാമാരിയെ തുടർന്ന് ആഘോഷങ്ങൾക്ക് വിലക്ക് വീണപ്പോൾ തിരുവാതിര മഹോത്സവത്തിലൂടെ ഓണാഘോഷങ്ങൾക്ക് നിറം ചാർത്തുകയാണ് ഒരു കൂട്ടം യുവ കലാകാരികൾ. കെസിവൈഎം ഇടുക്കി രൂപതയുടെ നേതൃത്വത്തിലാണ് പതിനാലോളം കലാകാരികള്‍ ഒരുമിച്ചു നവമാധ്യമങ്ങളുടെ സഹായത്തോടെ തിരുവാതിരക്ക് ചുവട് വെച്ചത്. രൂപതയിലെ വിവിധ ഇടവകളിലെ കലാകാരികളാണ് കൊവിഡ് കാലത്തെ ഓണാഘോഷം നൃത്ത ചുവടുകളാൽ മനോഹരമാക്കിയത്.
കൊവിഡ് നഷ്‌ടപ്പെടുത്തിയ ഓണഘോഷം: ഓണ്‍ലൈനിലൂടെ നിറം ചാര്‍ത്തി യുവകലാകാരികള്‍ - onam celebration
കെസിവൈഎം ഇടുക്കി രൂപതയുടെ നേതൃത്വത്തിലാണ് പതിനാലോളം കലാകാരികള്‍ ഒരുമിച്ചു നവമാധ്യമങ്ങളുടെ സഹായത്തോടെ തിരുവാതിരക്ക് ചുവട് വെച്ചത്.
കൊവിഡ് നഷ്‌ട്ടപ്പെടുത്തിയ ഓണഘോഷങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ നിറം ചാര്‍ത്തി ഒരു കൂട്ടം യുവകലാകാരികള്‍
അവരവരുടെ വീടുകളിൽ നിന്നുകൊണ്ട് മൊബൈല്‍ ഫോണിൽ ചിത്രീകരിച്ച തിരുവാതിര സംയോജിപ്പിച്ച് നവമാധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു. കെസിവൈഎം സംഘടിപ്പിച്ച തിരുവാതിര ഇതിനോടകം ജനശ്രദ്ധ നേടി കഴിഞ്ഞു.
Last Updated : Sep 1, 2020, 5:42 PM IST