കേരളം

kerala

ETV Bharat / state

ആശുപത്രിയില്‍ വൃദ്ധയെ കൊള്ളയടിച്ചു - adimali

മോഷണ വിവരം തിരിച്ചറിഞ്ഞതോടെ മേരി ബന്ധുക്കളേയും, ആശുപത്രി അധികൃതരേയും വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.

മേരി

By

Published : Jun 25, 2019, 12:05 AM IST

ഇടുക്കി: അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയ വൃദ്ധയെ കൊള്ളയടിച്ചതായി പരാതി. മൂന്നര പവൻ സ്വർണമാലയും 24000 രൂപയും നഷ്ടപ്പെട്ടു. സംഭവത്തിൽ അടിമാലി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളത്തൂവൽ കുത്തുപ്പാറ സ്വദേശിനിയായ മേരിയാണ് പരാതിക്കാരി. ശനിയാഴ്ച്ച പകലായിരുന്നു സംഭവം. തന്‍റെ കഴുത്തിൽ കിടന്നിരുന്ന മാലയും കൈയ്യിൽ കരുതിയിരുന്ന 24000 രൂപയും മോഷണം പോയതായി വൃദ്ധ പറയുന്നു. മോഷണ വിവരം തിരിച്ചറിഞ്ഞതോടെ മേരി ബന്ധുക്കളേയും, ആശുപത്രി അധികൃതരേയും വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.

ആശുപത്രിയില്‍ വൃദ്ധയെ കൊള്ളയടിച്ചു

ABOUT THE AUTHOR

...view details