ഇടുക്കി:ഇടുക്കി അടിമാലിയിൽ വയോധികനെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി കുരിശുപാറ സ്വദേശി അറക്കൽ ഗോപി (65) ആണ് മരിച്ചത്. കുരിശുപാറയിൽ ഏലത്തോട്ടത്തിന് നടുവിലെ വീട്ടിൽ ഒറ്റക്കായിരുന്നു ഗോപി താമസിച്ചിരുന്നത്. അദ്ദേഹത്തെ പുറത്ത് കാണാതായതോടെ നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.
വൃദ്ധനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി - kurishupara
കുരിശുപാറ അറക്കല്‍ ഗോപി (65) ആണ് മരിച്ചത്
ഗോപിയുടെ വീടിന്‍റെ മുൻവാതിൽ പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. മൃതദേഹം കാണപ്പെട്ട മുറിയും അടച്ചിട്ടിരുന്നതായാണ് പോലീസ് നൽകുന്ന സൂചന. മുഖത്ത് മർദനമേറ്റതിന്‍റെ അടയാളങ്ങൾ ഉണ്ടായിരുന്നു. ഇടുക്കി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ഗോപിയുമായി ബന്ധമുണ്ടായിരുന്നവരിൽ നിന്നും പോലീസ് വിവരങ്ങൾ രേഖരിച്ചു. ഫോറൻസിക് വിദഗ്‌ധരുൾപ്പെടെ എത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.