ഇടുക്കി :തൊടുപുഴ നഗരമധ്യത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പംകല്ല് സ്വദേശി ജബ്ബാർ (60) ആണ് മരിച്ചത്. ശരീരത്തിൽ മാരകമായ മുറിവുകൾ ഉളളതിനാൽ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.
തൊടുപുഴയിലെ ജില്ല വിദ്യാഭ്യാസ ഓഫിസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും വലിയ മുറിവുകളുണ്ട്. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തൊടുപുഴ നഗരമധ്യത്തിൽ വയോധികൻ മരിച്ച നിലയില്‍ Also read: ആശുപത്രിയിൽ സഹോദരിമാർ കൂട്ടബലാൽസംഗത്തിനിരയായി; ഒരാളെ കാണാനില്ല
മുൻപ് സമീപത്തെ ലോഡ്‌ജിലെ താമസക്കാരനായിരുന്നു ജബ്ബാർ. സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ മൊഴി. ശരീരത്തിലുള്ള പരിക്കുകളാണ് കൊലപാതക സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്.
മൃഗങ്ങളുടെ അക്രമണമാകാമെന്നും സംശയമുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണത്തെ കുറിച്ച് കൃത്യമായി പറയാനാകുവെന്ന് പൊലീസ് അറിയിച്ചു.
ഫൊറൻസിക് വിദഗ്‌ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവികൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.