കേരളം

kerala

ETV Bharat / state

പോഷകാഹാര സന്ദേശവുമായി പോഷണ മാസാചരണം സമാപിച്ചു - ജില്ലാതല സമാപന സമ്മേളനം

പോഷകാഹാരത്തിന്‍റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ മാസം 17 മുതലായിരുന്നു പോഷണ മാസാചരണം.

പോഷണ മാസാചരണത്തിന്‍റെ ജില്ലാതല സമാപന സമ്മേളനം സംഘടിപ്പിച്ചു

By

Published : Oct 16, 2019, 9:40 PM IST

Updated : Oct 16, 2019, 10:27 PM IST

ഇടുക്കി:ശരിയായ പോഷകാഹാര ശീലം വളർത്തുക, ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പോഷണ മാസാചരണം സംഘടിപ്പിച്ചത്. അനീമിയയെ ചെറുക്കുക, ഡയേറിയ തടയുക, ശുചിത്വപരിപാലനം, ശരിയായ പ്രതിരോധ കുത്തിവെപ്പുകള്‍ തുടങ്ങിയ വിഷയങ്ങളിൽ ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തിൽ വിവിധ ബോധവല്‍കരണ പരിപാടികൾ നടന്നു. സംസ്ഥാന വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച പോഷണ മാസാചരണത്തിന്‍റ സമാപനത്തോടനുബന്ധിച്ച് റാലി, സെമിനാര്‍, പോഷകാഹാര പ്രദര്‍ശനം എന്നിവയും ഒരുക്കിയിരുന്നു.

പോഷണ മാസാചരണത്തിന്‍റെ ജില്ലാതല സമാപന സമ്മേളനം സംഘടിപ്പിച്ചു
Last Updated : Oct 16, 2019, 10:27 PM IST

ABOUT THE AUTHOR

...view details