ഇടുക്കി:പട്ടം കോളനി ഫാമിലി ഹെൽത്ത് സെന്‍ററിൽ നഴ്‌സസ് ഡേ ആചരിച്ചു. ദീപങ്ങൾ തെളിയിച്ചും മധുരം പങ്കുവെച്ചുമാണ് കൊവിഡ് പ്രതിസന്ധിക്കിടെ നഴ്‌സസ് ദിനം ആഘോഷിച്ചത്. പബ്ലിക് ഹെൽത്ത് നഴ്‌സ് ഷിജുല എച്ച്, സ്റ്റാഫ് നഴ്‌സ് ആര്യ മോൾ കെ.സി എന്നിവർ ചേർന്ന് പതാക ഉയർത്തി. ലോകമെമ്പാടുമുള്ള നഴ്‌സുമാർ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണെന്ന് മെഡിക്കൽ ഓഫിസർ ഡോ. പ്രശാന്ത് പറഞ്ഞു.
ദീപം തെളിയിച്ചും മധുരം പങ്കുവെച്ചും ഇടുക്കിയിൽ നഴ്‌സസ് ഡേ ദിനാചരണം - idukki covid
കൊവിഡിനെതിരെയുള്ള മുന്നണി പോരാളികളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നവരാണ് ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്‌സുമാരെന്ന് മെഡിക്കൽ ഓഫിസർ ഡോ. പ്രശാന്ത് പറഞ്ഞു
ദീപം തെളിയിച്ചും മധുരം പങ്കുവെച്ചും ഇടുക്കിയിൽ നഴ്‌സസ് ഡേ ദിനാചരണം
കൊവിഡിനെതിരെയുള്ള മുന്നണി പോരാളികളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നവരാണ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ. മാത്രമല്ല വാക്‌സിനേഷന്‍റെ കാര്യത്തിൽ കേരളത്തിന് അഭിമാനം ആയവരാണ് നഴ്‌സുമാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പബ്ലിക് ഹെൽത്ത് നഴ്‌സ് ഷിജുല നഴ്‌സസ് ഡേ സന്ദേശം നൽകി.