ഇടുക്കി:തൊഴിലാളി ക്ഷാമത്താല്‍ പ്രതിസന്ധി നേരിടുന്ന നെല്‍കര്‍ഷകര്‍ക്ക് കൈത്താങ്ങായി രാജകുമാരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍. പ്രദേശത്തെ കര്‍ഷകസംഘങ്ങളും പാടശേഖര സമിതികളുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാകുന്നത്.
ഇടുക്കിയിൽ നെല്‍കര്‍ഷകര്‍ക്ക് കൈത്താങ്ങായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ - നെല്‍കര്‍ഷകര്‍
പ്രദേശത്തെ കര്‍ഷക സംഘങ്ങളും പാടശേഖര സമിതികളുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാകുന്നത്
ഇടുക്കിയിൽ നെല്‍കര്‍ഷകര്‍ക്ക് കൈത്താങ്ങായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍
കഴിഞ്ഞ പത്തുവര്‍ഷമായി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ കര്‍ഷകര്‍ക്കൊപ്പം കാര്‍ഷിക മേഖലയില്‍ സജീവമാണ്. ഇത്തവണ ഹെക്‌ടർ കണക്കിന് പാടമാണ് വിദ്യാര്‍ത്ഥികളുടെ സഹായത്താല്‍ വിളനിലമായി മാറിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോള്‍ തോമസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിഎം റീന, എന്‍എസ്എസ് വോളന്‍റിയർമാരായ ആയ അനഘ, അശ്വിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.
Last Updated : Oct 13, 2020, 1:50 PM IST