ഇടുക്കി:ചിന്നക്കനാലിലെ വന ഭൂമി വിജ്ഞാപനം നവ കേരള യാത്ര എത്തുന്നതിന് മുൻപ് എൽ ഡി എഫ് സർക്കാർ ഇടുക്കികാർക്ക് നൽകിയ സമ്മാനമെന്ന് കോൺഗ്രസ്(Congress about idukki Chinnakanal Forest Land Notification). നൂറ്റാണ്ടുകളായി ജനവാസമുള്ള, ഒരിഞ്ച് പോലും വനഭൂമി ഇല്ലാത്ത ചിന്നക്കനാലിലെ വനഭൂമി വിജ്ഞാപനം ഇടത് സർക്കാരിന്‍റെ ഗൂഡ ലക്ഷ്യത്തിന്‍റെ ഉദാഹരണമാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു.
ചിന്നക്കനാലിലെ വനഭൂമി വിജ്ഞാപനം: നവ കേരള യാത്രയുമായി എത്തുംമുൻപ് ഇടുക്കികാർക്ക് സർക്കാർ നൽകിയ സമ്മാനമെന്ന് കോൺഗ്രസ് - chinnakanal issue
Chinnakanal Forest Land Notification ഇടുക്കിയെ മുഴുവൻ വനം ആക്കാനാണ് ഇടത് സർക്കാരിന്‍റെ ശ്രമമെന്നും ആരോപണംവിജ്ഞാപനം മരവിപ്പിയ്ക്കുകയല്ല അടിയന്തിരമായി റദാക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ്
Published : Dec 9, 2023, 1:53 PM IST
ഇടത് മന്ത്രി സഭയുടെ വിജ്ഞാപനം, ചിന്നക്കനാലിലെ ഉദ്യോഗസ്ഥർ എടുത്ത തീരുമാനം എന്ന പോലെയാണ് എം എം മണിയുടെ പെരുമാറ്റമെന്നും കോൺഗ്രസ് ആരോപിച്ചു. നിലവിൽ വിജ്ഞാപനം മരവിപ്പിച്ചിട്ടുണ്ടെങ്കിലും നവ കേരള യാത്രയ്‌ക്ക് ശേഷം പുനപരിശോധിയ്ക്കാനാണ് സാധ്യത. ജില്ലയിലെ മറ്റ് ചില മേഖലകളും യാതൊരു മാനദണ്ഡവും ഇല്ലാതെ വന ഭൂമി ആക്കി മാറ്റുകയാരുന്നു. ഇടതു നേതാക്കൾ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ച് ജനങ്ങളെ വഞ്ചിയ്ക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു.വിജ്ഞാപനം മരവിപ്പിക്കുകയല്ല വേണ്ടതെന്നും അടിയന്തിരമായി റദാക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.