കേരളം

kerala

ETV Bharat / state

ജീപ്പില്‍ നിന്നും കുഞ്ഞ് തെറിച്ചുവീണ സംഭവം:രക്ഷിച്ചത് ഓട്ടോഡ്രെവര്‍ - latest idukki rajamala

രാജമലയില്‍ ജീപ്പില്‍ നിന്നും വീണ കുഞ്ഞിനെ രക്ഷിച്ചത് കനക രാജ് എന്ന ഓട്ടേഡ്രെവര്‍.വനം വകുപ്പ് വാച്ചര്‍മാര്‍ കുട്ടിയെ കണ്ടു പ്രേതമെന്നു തെറ്റിദ്ധരിച്ചപ്പോള്‍ കനക രാജ് അവസരോചിതമായി ഇടപ്പെട്ടു.

ജീപ്പില്‍ നിന്നും കുഞ്ഞ് തെറിച്ചുവീണ സംഭവം:രക്ഷിച്ചത് ഓട്ടോഡ്രെവര്‍

By

Published : Oct 12, 2019, 3:38 PM IST

ഇടുക്കി:രാജമലയിൽ ജീപ്പിൽ നിന്ന് തെറിച്ചുവീണ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത് വനം വകുപ്പ് വാച്ചർമാരാണെന്ന വാദം പൊളിയുന്നു.കുട്ടിയെ കണ്ടു പ്രേതമാണെന്ന് കരുതി വനംവകുപ്പ് വാച്ചർമാർ പേടിച്ചു നിന്നപ്പോൾ രക്ഷകനായത് കനകരാജ് എന്ന ഓട്ടോ ഡ്രൈവർ. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു.എന്നാല്‍ കുട്ടിയെ രക്ഷിച്ച കനകരാജിന്‍റെ പേര് പുറത്തു വിടാൻ പോലും വനം വകുപ്പ് തയ്യാറായില്ല.

ജീപ്പില്‍ നിന്നും കുഞ്ഞ് തെറിച്ചുവീണ സംഭവം:രക്ഷിച്ചത് ഓട്ടോഡ്രെവര്‍

പഴനിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞു മാതാപിതാക്കളോടൊപ്പം മടങ്ങി വരവേയാണ് രാജമലയിലെ വനം വകുപ്പ് ചെക്പോസ്റ്റിനു സമീപം 13 മാസം പ്രായമുള്ള കുട്ടി ജീപ്പിൽ നിന്ന് റോഡിലേക്കു തെറിച്ചു വീണത്. ഇതറിയാതെ മാതാപിതാക്കൾ യാത്ര തുടരുകയായിരുന്നു. ഒരു മാസത്തിനുശേഷം പൊലീസ് സി സി ടി വി ദൃശ്യങ്ങൾ പൂർണമായി പരിശോധിച്ചപ്പോഴാണ് യഥാർത്ഥ രക്ഷകനെ തിരിച്ചറിഞ്ഞത്.

ABOUT THE AUTHOR

...view details