കേരളം

kerala

ETV Bharat / state

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ക്ലീനിംഗ് സ്റ്റാഫുകള്‍ക്ക് ഒരു വർഷമായി ശമ്പളമില്ല

ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ മുഖേന നിയമിച്ചിരിക്കുന്ന തൊഴിലാളികളുടെ ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്

tourists centers in idukki  Salary problem for cleaning staffs  Ramakkalmedu idukki  Vagamon in idukki
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ക്ലീനിംഗ് സ്റ്റാഫുകള്‍ക്ക് ഒരു വർഷമായി ശമ്പളമില്ല

By

Published : Dec 3, 2020, 4:11 AM IST

ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ക്ലീനിംഗ് സ്റ്റാഫുകള്‍ക്ക് ഒരു വര്‍ഷത്തോളമായി ശമ്പളം ലഭിക്കാത്തതായി പരാതി. ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ മുഖേന നിയമിച്ചിരിക്കുന്ന തൊഴിലാളികളുടെ ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്. ഇടുക്കിയിലെ ഡിറ്റിപിസി സെന്‍റ റുകളായ മൂന്നാര്‍, രാമക്കല്‍മേട്, വാഗമണ്‍, ശ്രീനാരായണപുരം തുടങ്ങിയ മേഖലകളില്‍ ക്ലീനിംഗ് ജോലികള്‍ക്കായി താത്കാലിക ജീവനക്കാരെ നിയമിച്ചിച്ചുണ്ട്.

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ക്ലീനിംഗ് സ്റ്റാഫുകള്‍ക്ക് ഒരു വർഷമായി ശമ്പളമില്ല

അതാത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും കുടുംബശ്രീ മുഖാന്തരമാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ജീവനക്കാരെ ലഭ്യമാക്കിയിരിക്കുന്നത്. ഇവരുടെ ശമ്പളം ഡിറ്റിപിസി പഞ്ചായത്തുകള്‍ക്ക് കൈമാറുകയും കുടുംബശ്രീ മുഖേന തൊഴിലാളികള്‍ക്ക് നല്‍കുകയുമാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിയ്ക്കുന്നില്ല. ഒരു വര്‍ഷത്തോളമായി ശമ്പളം മുടങ്ങിയതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയിലാണ് ക്ലീനിംഗ് തൊഴിലാളികള്‍.

കൊവിഡ് പ്രതിസന്ധി മൂലം വാഹനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ദിവസേന 100 രൂപയോളം മുടക്കി ജോലിയ്ക്ക് എത്തുന്നവര്‍ രാമക്കല്‍മേട്ടിലുണ്ട്. 10,500 രൂപയാണ് ഇവരുടെ മാസശമ്പളം. ഇതാണ് ഒരു വര്‍ഷമായി മുടങ്ങിയിരിക്കുന്നത്. ചില ഗ്രാമപഞ്ചായത്തുകള്‍ തനത് ഫണ്ടില്‍ നിന്നും തുക ക്ലീനിംഗ് ജോലിക്കാര്‍ക്കായി നല്‍കിയ ശേഷം പിന്നീട് ഡിറ്റിപിസിയില്‍ നിന്നും ലഭിയ്ക്കുമ്പോള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍ തനത് ഫണ്ട് കുറവുള്ള പഞ്ചായത്തുകള്‍ക്ക് ഇത് സാധ്യമല്ല. ധനകാര്യ വകുപ്പില്‍ നിന്നുള്ള ചില പ്രശ്‌നങ്ങള്‍ മൂലമാണ് തുക ലഭ്യമാകാത്തതെന്നാണ് ഡിറ്റിപിസി നല്‍കുന്ന വിശദീകരണം.

ABOUT THE AUTHOR

...view details