കേരളം

kerala

ETV Bharat / state

പി.ഡബ്ല്യു.ഡി പണി പൂര്‍ത്തിയാക്കിയില്ല; ഉണ്ടായിരുന്ന റോഡും നഷ്‌ടപ്പെട്ട് വട്ടപ്പാറക്കാര്‍ - ഇടുക്കി ഇന്നത്തെ വാര്‍ത്ത

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാതെ പി.ഡബ്ല്യു.ഡി ഉപേക്ഷിച്ചതോടെയാണ് വട്ടപ്പാറ സ്വദേശികള്‍ക്ക് സഞ്ചാര മാര്‍ഗം നഷ്‌ടമായത്.

No roads to travel for vattappara natives  PWD Did not complete road works  Idukki todays news  റോഡ് സൗകര്യമില്ലാതെ വട്ടപ്പാറ  ഇടുക്കി ഇന്നത്തെ വാര്‍ത്ത  പ്രവര്‍ത്തി പൂര്‍ത്തിയാക്കാതെ പി.ഡബ്യു.ഡി
പി.ഡബ്ല്യു.ഡി പണി പൂര്‍ത്തിയാക്കിയില്ല; ഉണ്ടായിരുന്ന റോഡും നഷ്‌ടപ്പെട്ട് വട്ടപ്പാറക്കാര്‍

By

Published : Dec 7, 2021, 10:27 PM IST

ഇടുക്കി:സഞ്ചാര മാര്‍ഗം നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി വട്ടപ്പാറ സ്വദേശികള്‍. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാതെ പി.ഡബ്ല്യു.ഡി ഉപേക്ഷിയ്ക്കുകയായിരുന്നു. ടാര്‍ റോഡിനോട് ചേരുന്ന ഭാഗത്ത് നിലവില്‍ വലിയ മണ്‍ തിട്ട സ്ഥിതിചെയ്യുന്നു. ഇതുകാരണമാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തത്.

സഞ്ചാര മാര്‍ഗം നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി ഇടുക്കി വട്ടപ്പാറ സ്വദേശികള്‍.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത വട്ടപ്പാറ - വലിയ തോവാള - വാഴവര റോഡിന്‍റെ നിര്‍മാണം നടന്നത്. 18 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള പാതയില്‍, വാഴവര മുതല്‍ വലിയതോവാള മെട്ട് വരെയുള്ള 16 കിലോമീറ്റര്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു. കാര്‍ഷിക മേഖലയിലൂടെ കടന്ന പോകുന്ന രണ്ട് കിലോമീറ്റര്‍ ഭാഗമാണ് ഇനി നിര്‍മിക്കാനുള്ളത്.

ALSO READ:കട കുത്തി തുറക്കാന്‍ ശ്രമിച്ചു, നടന്നില്ല..! ഡിസ്‌പ്ലേ ഹെല്‍മെറ്റുകളുമായി മോഷ്‌ടാക്കള്‍ കടന്നു

റോഡ് പുനര്‍ നിര്‍മിക്കുന്നതിന്‍റെ ഭാഗമായി വലിയതോവാള മെട്ട് ഭാഗത്തു നിന്നും മണ്ണ് നീക്കം ചെയ്‌തിരുന്നു. മുന്‍പ്, ജീപ്പും ഓട്ടോറിക്ഷകളും കടന്ന് പോയിരുന്ന ഗ്രാമീണ പാതയില്‍, ഗതാഗതം പൂര്‍ണമായും നിലച്ചു. കാല്‍നട യാത്ര പോലും സാധ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. നെടുങ്കണ്ടത്ത് നിന്നും കട്ടപ്പനയിലേയ്ക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയാണിത്. പി.ഡബ്ല്യു.ഡി ഏറ്റെടുത്തിരിയ്ക്കുന്നതിനാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍മാണം നടത്താനാവാത്ത സ്ഥിതിയാണുള്ളത്.

ABOUT THE AUTHOR

...view details