കേരളം

kerala

ETV Bharat / state

ഡാമുകളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ല കലക്‌ടര്‍ - kerala dams

ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കാന്‍ പ്രത്യേക സംഘം.

മുല്ലപ്പെരിയാര്‍-ഇടുക്കി ഡാമുകള്‍  മുല്ലപ്പെരിയാര്‍ ഡാം  ഇടുക്കി ഡാം  ഇടുക്കി കലക്‌ടര്‍  കേരളത്തില്‍ മഴ ശക്തം  കേരളം മുല്ലപ്പെരിയാര്‍ ഡാം  ഡാം  മല്ലപ്പെരിയാര്‍ ഡാം വാര്‍ത്തകള്‍  idukki-mullaperiyar dams  mullaperiyar dam  mullaperiyar dam updates  idukki news  idukki dam  kerala dams  kerala rain
ഇടുക്കി ഡാമുകളുടെ കാര്യത്തില്‍ ആശങ്ക വേണ്ട; ജില്ലാ ഭരണകൂടം പൂര്‍ണ സജ്ജമെന്ന് കലക്‌ടര്‍

By

Published : Nov 5, 2021, 9:27 PM IST

Updated : Nov 5, 2021, 10:15 PM IST

ഇടുക്കി: മുല്ലപ്പെരിയാര്‍-ഇടുക്കി ഡാമുകളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കലക്‌ടര്‍ ഷീബ ജോര്‍ജ്‌. ഡാമുകളിലെ ജലനിരപ്പ് കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും കലക്‌ടര്‍ പറഞ്ഞു.

ഡാമുകളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ല കലക്‌ടര്‍

നിലവില്‍ നിയന്ത്രണ വിധേയമായ ജലനിരപ്പ് മാത്രമാണ് ഡാമികളില്‍ ഉള്ളത്. ഡാമുകള്‍ തുറക്കുന്ന സാഹചര്യം വന്നാല്‍ മതിയായ അറിയിപ്പുകള്‍ നല്‍കിയാകും ജലം തുറന്ന് വിടുക.

Read More: മുല്ലപ്പെരിയാര്‍ ഡാം സന്ദർശിച്ച് ഉപസമിതി; 3 സ്‌പില്‍വേ ഷട്ടറുകള്‍ അടച്ചു

ഇരു ഡാമുകളിലേയും ജലനിരപ്പ് നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തീരദേശവാസികള്‍ക്കടക്കം ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആവശ്യമായ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഏത്‌ അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും കലക്‌ടര്‍ അറിയിച്ചു.

Last Updated : Nov 5, 2021, 10:15 PM IST

ABOUT THE AUTHOR

...view details