കേരളം

kerala

ETV Bharat / state

സഞ്ചാരികളുടെ പറുദീസ,സൗകര്യങ്ങളിൽ പരാജയം ; മാലിന്യസംസ്‌കരണം പോലുമില്ലാതെ രാമക്കൽമേട്

വഴിവിളക്കുകൾ, ശുചിമുറികള്‍ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ പരാജയമാണെന്ന് ആക്ഷേപം

complaint that basic facilities are not being provided at ramakkalmedu tourist destination  രാമക്കൽമേട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഗ്രാമപഞ്ചായത്ത്  രാമക്കൽമേട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ  രാമക്കൽമേട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യം  രാമക്കൽമേട്  രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രം  രാമക്കൽമേട് ടൂറിസം  ഇടുക്കി രാമക്കൽമേട്  ഇടുക്കി  വഴിവിളക്കുകൾ  ശുചിമുറി  മാലിന്യസംസ്‌കരണം  സഞ്ചാരികളുടെ പറുദീസ  ramakkalmedu tourist destination  ramakkalmedu  ramakkalmedu tourism  idukki ramakkalmedu  no basic facilities at ramakkalmedu tourist destination
complaint that basic facilities are not being provided at ramakkalmedu tourist destination

By

Published : Sep 29, 2021, 9:34 PM IST

Updated : Sep 29, 2021, 9:41 PM IST

ഇടുക്കി : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ പഞ്ചായത്ത്. വഴിവിളക്കുകൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ പരാജയമാണെന്നാണ് ഉയരുന്ന ആക്ഷേപം.

ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ വഴിവിളക്കുകളുടെ അഭാവം മൂലം രാത്രികളിലെ സഞ്ചാരം വിഷമകരമാണ്.

സഞ്ചാരികളുടെ പറുദീസ,സൗകര്യങ്ങളിൽ പരാജയം ; മാലിന്യസംസ്‌കരണം പോലുമില്ലാതെ രാമക്കൽമേട്

ഡിടിപിസിയുടെ കീഴിലായതിനാൽ വിനോദ സഞ്ചാര കേന്ദ്രത്തിന് ഉൾവശത്ത് ഉള്ള സജ്ജീകരണങ്ങൾ മാത്രമേ ഇവർ ഒരുക്കൂ. വിനോദസഞ്ചാര കേന്ദ്രത്തിന് പരിസരപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതിൻ്റെ ചുമതല തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ്.

ALSO READ:ലോവർ പെരിയാറില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് നാലുപതിറ്റാണ്ടിനിപ്പുറം പകരം ഭൂമി ലഭ്യമാകുന്നു

കരുണാപുരം പഞ്ചായത്തിലാണ് വിനോദസഞ്ചാര കേന്ദ്രം പ്രവർത്തിക്കുന്നത്. എന്നാൽ ഇവിടെ വഴിവിളക്കുകളോ ശുചിമുറികളോ ഒരുക്കാന്‍ പഞ്ചായത്ത് യാതൊന്നും ചെയ്യുന്നില്ലന്ന ആരോപണമാണ് ഉയരുന്നത്.

മാലിന്യസംസ്‌കരണവും ഇവിടെ നടക്കുന്നില്ല. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇവിടേക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. പഞ്ചായത്ത് അധികൃതർ നടപടികൾ കൈക്കൊള്ളണമെന്നാണ് ഇവരുടെ ആവശ്യം.

Last Updated : Sep 29, 2021, 9:41 PM IST

ABOUT THE AUTHOR

...view details