കേരളം

kerala

ETV Bharat / state

നിശാഗന്ധി പൂക്കുന്നു, ഹൈറേഞ്ചിന് ഇനി സുന്ദര രാത്രികൾ - നിശാഗന്ധി

വർഷത്തിൽ ഒരു പ്രാവശ്യം മാത്രം പൂക്കുന്ന നിശാഗന്ധി കാഴ്ചയുടെ വർണവസന്തമാണ് ഒരുക്കുന്നത്. ഒരു ദിവസം മാത്രം ആയുസുള്ള നിശാഗന്ധി പൂവിന്‍റെ ഭംഗി ആരെയും ആകർഷിക്കുന്നതാണ്.

Nishagandhi flowe  queen of the night in idukki  Epiphyllum oxypetalum  നിശാഗന്ധി  ഹൈറേഞ്ചിലെ ഇനി നിശാഗന്ധ രാത്രികൾ
രാത്രിയുടെ രാജ്ഞി വിരിഞ്ഞു; ഹൈറേഞ്ചിലെ ഇനി നിശാഗന്ധ രാത്രികൾ

By

Published : Apr 16, 2021, 3:46 PM IST

Updated : Apr 16, 2021, 8:47 PM IST

ഇടുക്കി: ഇടുക്കിയുടെ മലയോര മേഖലകളില്‍ രാത്രി കാഴ്ചയുടെ സൗന്ദര്യം നിറച്ച് നിശാഗന്ധി പൂത്തു. അനന്തശയനം എന്ന് വിളിപ്പേരുള്ള നിശാഗന്ധിക്ക് ഒരു ദിവസം മാത്രമാണ് ആയുസ്. വർഷത്തിൽ ഒരു പ്രാവശ്യം മാത്രം സുഗന്ധം നിറച്ച് രാത്രിയില്‍ മാത്രം പുഷ്‌പിക്കുന്ന നിശാഗന്ധിക്ക് രാത്രിയില്‍ സൗന്ദര്യം കൂടും. ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വർണ്ണത്തിലുള്ള പുഷ്പങ്ങൾ ഈ ചെടിയുടെ പ്രത്യേകതയാണ്‌.

നിശാഗന്ധി പൂക്കുന്നു, ഹൈറേഞ്ചിന് ഇനി സുന്ദര രാത്രികൾ

ധാരാളം ഔഷധ ഗുണങ്ങളും ഇതിനുണ്ട്. അണുബാധയ്ക്കും വൃക്ക രോഗങ്ങൾക്കും ഇതിന്‍റെ നീര് വളരെ ഫലപ്രദമായ ഔഷധമാണ്. അതുകൊണ്ടു തന്നെ രാത്രിയുടെ രാജകുമാരിയായ നിശാഗന്ധി വംശനാശം സംഭവിക്കുന്ന സസ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

Last Updated : Apr 16, 2021, 8:47 PM IST

ABOUT THE AUTHOR

...view details