കേരളം

kerala

ETV Bharat / state

പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു

പാറത്തോട് കോളനി സ്വദേശി സന്തോഷ് ആണ് മരിച്ചത്

ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു  nine-year-old boy has died after choking on food in his lungs  nine-year-old boy has died after stuck on food in his lungs  nine-year-old boy died in idukki  ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങി മരിച്ചു  പാറത്തോട് കോളനി സ്വദേശി സന്തോഷ് ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങി മരിച്ചു
ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു

By

Published : Apr 30, 2022, 1:48 PM IST

Updated : Apr 30, 2022, 3:33 PM IST

ഇടുക്കി: നെടുങ്കണ്ടം പാറത്തോട്ടിൽ ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു. പാറത്തോട് കോളനിയിലെ കാര്‍ത്തിക്കിന്‍റെ മകന്‍ സന്തോഷാണ് മരിച്ചത്. കല്ലുപാലം വിജയമാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് സന്തോഷ്‌.

വെള്ളിയാഴ്‌ച രാത്രി കുട്ടി പൊറോട്ട കഴിച്ചിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടി ഛര്‍ദിക്കുകയും പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങുകയുമായിരുന്നു. തുടര്‍ന്ന് ശനിയാഴ്‌ച രാവിലെ ആറ് മണിയോടെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു.

ശ്വാസനാളത്തിൽ പൊറോട്ട കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്‌ടർമാർ അറിയിച്ചു. കുട്ടി നേരത്തെ അപസ്‌മാരത്തിന്‌ ചികിത്സ തേടിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Last Updated : Apr 30, 2022, 3:33 PM IST

For All Latest Updates

ABOUT THE AUTHOR

...view details