ഇടുക്കി: മൂന്നാർ രാജമലയിൽ വരയാടുകളുടെ പ്രജനനകാലമായതിനാൽ ഇരവികുളം ദേശീയ ഉദ്യാനത്തില്‍ രണ്ട് മാസത്തേക്ക് സന്ദർശകർക്ക് വിലക്ക്. പശ്ചിമഘട്ട മലനിരകളില്‍ അധിവസിയ്ക്കുന്ന വരയാടുകളുടെ പ്രധാന ആവാസ മേഖലയാണ് ഇരവികുളം ദേശീയ ഉദ്യാനം. ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളത് രാജമലയിലാണ്.
മൂന്നാര്‍ രാജമലയില്‍ വരയാടുകളുടെ പ്രജനനകാലം; സന്ദർശകർക്ക് വിലക്ക് - ദേശീയ ഉദ്യാനത്തില്‍ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തി
ഫെബ്രുവരി, മാർച്ച് മാസങ്ങൾ വരയാടുകളുടെ പ്രജനനകാലമായതിനാല്‍ രണ്ട് മാസത്തേയ്ക്കാണ് ഇരവികുളം ദേശീയ ഉദ്യാനത്തില്‍ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
മൂന്നാറില്‍ എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും വരയാടുകളെ കാണുന്നതിനായി രാജമലയില്‍ എത്തും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് വരയാടുകളുടെ പ്രജനന കാലം. സുഖപ്രസവവും കുട്ടികളുടെ സംരക്ഷണവും ലക്ഷ്യംവച്ചാണ് ആ കാലങ്ങളിൽ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുത്.
നിലവില്‍ ഇതുവരെ, 15 വയാടിൻ കുട്ടികളെ ഇരവികുളത്ത് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 125 കുട്ടികളാണ് ജനിച്ചത്. ഇത്തവണ കൂടുതല്‍ കുട്ടികളുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 785 വരയാടുകളാണ് ഇരവികുളത്ത് ഉള്ളത്