കേരളം

kerala

ETV Bharat / state

ശക്തമായ മഴയ്‌ക്കും മണ്ണിടിച്ചിലിനും സാധ്യത, ഇടുക്കിയില്‍ രാത്രി യാത്രയ്‌ക്ക് വിലക്ക്

ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്രയ്‌ക്കാണ് വിലക്ക്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് നിയന്ത്രണം

night travel Prohibited in Idukki  idukki rain updation  kerala rain  idukki rain  ഇടുക്കി രാത്രിയാത്ര വിലക്ക്  ഇടുക്കി സുരക്ഷ നിയന്ത്രണങ്ങള്‍
ശക്തമായ മഴയ്‌ക്കും മണ്ണിടിച്ചിലിനും സാധ്യത, ഇടുക്കിയില്‍ രാത്രി യാത്രയ്‌ക്ക് വിലക്ക്

By

Published : Aug 1, 2022, 7:42 PM IST

ഇടുക്കി: അതിശക്തമായ മഴയ്‌ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മലയോര മേഖലകളിലുള്ള രാത്രികാല യാത്ര ഉള്‍പ്പടെ നിരോധിച്ചുകൊണ്ടാണ് നിയന്ത്രണം. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് യാത്ര നിരോധനം. ഇന്ന് (01.08.2022) രാത്രി മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്.

ഇടുക്കിയില്‍ രാത്രി യാത്രയ്‌ക്ക് വിലക്ക്

രാത്രികാല യാത്രയ്‌ക്ക് ഇളവുള്ള വകുപ്പുകള്‍: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ സിവില്‍ ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, സിവില്‍ സപ്ലൈസ്, കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കും.

ജില്ലയിലെ ഓഫ് റോഡ് ട്രക്കിങ്, ഖനന പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലുള്ള മത്സ്യബന്ധനങ്ങള്‍, വിനോദ സഞ്ചാരത്തോടനുബന്ധിച്ചുള്ള സ്വകാര്യ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ ബോട്ടിങ് എന്നിവയും താത്‌ക്കാലികമായി നിരോധിച്ചു. ജലാശയങ്ങളിലും അപകടകരമായ മേഖലകളിലും ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരണവും ഒഴിവാക്കണം. മലയോര മേഖലകളിൽ വാഹനം അമിത വേഗത്തിൽ ഓടിക്കരുതെന്നും മതിയായ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടോ എന്നും ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പുവരുത്തണമെന്നും ജില്ല കലക്‌ടർ നിർദേശിച്ചു.

ABOUT THE AUTHOR

...view details