ഇടുക്കി:ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രാത്രികാല യാത്രക്ക് നിരോധനമേർപ്പെടുത്തി. ഇന്ന് (23.07.21) മുതൽ 25-ാം തീയതി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം ഏഴ് മണി മുതൽ രാവിലെ ആറ് മണിവരെ നിയന്ത്രണം നിലനിൽക്കും.
മഴയ്‌ക്കൊപ്പം തന്നെ ജില്ലയില്‍ ശക്തമായ കാറ്റും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ റോഡുകളിലേയ്ക്ക് മണ്ണിടിച്ചിലിനും മരച്ചില്ലകള്‍ വീഴാനും സാധ്യത ഉള്ളതിനാലാണ് മൂന്ന് ദിവസത്തേക്ക് നിരോധനം ഏർപെടുത്തിരിക്കുന്നത്. 26-ാം തീയതി വരെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.