ഇടുക്കി:ജില്ലയിൽ നാളെ (06.09.2022) റെഡ് അലർട്ടും, തുടര്‍ന്നുള്ള തീയതികളില്‍ മുന്നറിയിപ്പുകളും പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ജില്ല ഭരണകൂടം. ഇന്ന് (05.09.2022) മുതൽ ജില്ലയില്‍ അതീതീവ്ര മഴക്ക് സാധ്യതയുളളതിനാല്‍ മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതുകൊണ്ട് വിവിധ നിയന്ത്രണങ്ങളും നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതെത്തുടര്‍ന്ന് ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര (രാത്രി ഏഴ് മുതല്‍ കാലത്ത് ആറ് വരെ) നിരോധിച്ചു.
ഇടുക്കിയില്‍ റെഡ് അലർട്ട്; രാത്രികാല യാത്ര നിരോധിച്ചു - പൊലീസ്
ഇടുക്കി നാളെ റെഡ് അലർട്ടും, തുടര്‍ന്ന് അതീതീവ്ര മഴക്കും സാധ്യതയുളളതിനാല്‍ മലയോരമേഖലകളിൽ യാത്രാനിരോധനം ഉള്‍പ്പടെയുള്ള വിവിധ നിയന്ത്രണങ്ങളും നിരോധനങ്ങൾ ഏർപ്പെടുത്തി
ജില്ലയിലെ എല്ലാവിധ ക്വാറിയിംഗ് ഖനന പ്രവർത്തനങ്ങളും, ഓഫ് റോഡ് ട്രക്കിംങ്ങും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. മാത്രമല്ല എല്ലാ ടൂറിസം മേഖലകളിലും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, ദുരന്തനിവാരണം, തദ്ദേശ സ്വയംഭരണം, ഫയർ ആൻഡ് റെസ്ക്യൂ, സിവിൽ സപ്ലൈസ്, കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഈ സമയത്ത് യാത്ര ചെയ്യാനാവൂ എന്നും നിയന്ത്രണത്തിലുള്‍പ്പെടുന്നു.