കേരളം

kerala

ETV Bharat / state

ഹൈറേഞ്ച് ടൂറിസം: പുതിയ പദ്ധതികൾക്ക് മുന്‍ഗണനയെന്ന് ഡീന്‍ കുര്യാക്കോസ് എംപി - ഹൈറേഞ്ച് ടൂറിസം

അടിമാലി ഗ്രാമപഞ്ചായത്തില്‍ ടൂറിസം വികസന സെമിനാര്‍ സംഘടിപ്പിച്ചു.

ഹൈറേഞ്ച് ടൂറിസത്തിന് പുതിയ പദ്ധതികളെന്ന് എം പി ഡീന്‍ കുര്യാക്കോസ്

By

Published : Jul 21, 2019, 2:53 PM IST

ഇടുക്കി: ഹൈറേഞ്ചിന്‍റെ ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്. അടിമാലി ഗ്രാമപഞ്ചായത്തിന്‍റെ ടൂറിസം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിമാലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനമെന്ന നിലയിലായിരുന്നു പൊതുജന പങ്കാളിത്തതോടെ പരിപാടി സംഘടിപ്പിച്ചത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരും ദിവസങ്ങളില്‍ ശില്‍പശാല, ചിത്രപ്രദര്‍ശനം, ക്യാമ്പുകള്‍ എന്നിവ നടത്തും.

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അടിമാലി ഗ്രാമപഞ്ചായത്ത് ടൂറിസം കോഡിനേറ്റര്‍ കെ എസ് സിയാദ് പദ്ധതി വിശദീകരണം നടത്തി. പദ്ധതികളുടെ കരട് രേഖ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജയന്‍ പി വിജയന്‍ പഞ്ചായത്ത് അധികൃതരില്‍ നിന്നും ഏറ്റുവാങ്ങി.

ABOUT THE AUTHOR

...view details