ഇടുക്കി: മൂന്നാറില്‍ അടുക്കളത്തോട്ടങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി-പഴവര്‍ഗ കൃഷി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ ഹോര്‍ട്ടികോര്‍പ്പ്-സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-യു.എന്‍.ഡി.പി എന്നിവര്‍ സംയുക്തമായി ആരംഭിച്ച സ്‌ട്രോബറി വിളവെടുപ്പും പാര്‍ക്കും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറില്‍ അടുക്കളത്തോട്ടങ്ങള്‍ നിര്‍മിക്കാന്‍ പുതിയ പദ്ധതി - New project
ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി-പഴവര്‍ഗ കൃഷി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കൃഷി മന്ത്രി

മൂന്നാറില്‍ അടുക്കളത്തോട്ടങ്ങള്‍ നിര്‍മിക്കാന്‍ പുതിയ പദ്ധതി
മൂന്നാറില്‍ അടുക്കളത്തോട്ടങ്ങള്‍ നിര്‍മിക്കാന്‍ പുതിയ പദ്ധതി
എസ്റ്റേറ്റ് മേഖലയില്‍ നിന്നും പോയ തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങള്‍ പുനര്‍ജീവിപ്പിക്കാനായാണ് ജീവനം പദ്ധതിയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി കമ്പനിപ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ചടങ്ങില്‍ മിച്ചകര്‍ഷകരെ ആദരിച്ചു. ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ അധ്യഷത വഹിച്ചു. ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ വിനയന്‍, മുന്‍ എം.എല്‍.എ എ.കെ മണി, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.പളനിവേല്‍ എന്നിവര്‍ പങ്കെടുത്തു.