ഇടുക്കി: തൊടുപുഴയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രസവിച്ച ഉടന്‍ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയം. വ്യാഴാഴ്‌ച രാവിലെയാണ് തൃശൂര്‍ കൊരട്ടി സ്വദേശിനി സുചിത്ര പ്രസവിച്ചത്.
രാവിലെ ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞ് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് രക്‌തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയേയും ബക്കറ്റിലെ വെള്ളത്തില്‍ വീണ് കിടക്കുന്ന കുഞ്ഞിനെയും കണ്ടത്. ഉടന്‍ തന്നെ ഇരുവരെയും തൊടുപുഴ ജില്ല ആശുപത്രിയിലെത്തിച്ചു.