ഇടുക്കി : വീടിന് സമീപത്തെ പൊതുവഴിയിലൂടെ സൈക്കിള്‍ ഓടിച്ച ബാലനെ, അയല്‍വാസി റോഡിലൂടെ വലിച്ചിഴച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. 12 വയസുകാരനായ ബാലനെ സൈക്കിളില്‍ നിന്ന് തള്ളിയിട്ട ശേഷം, വലിച്ചിഴച്ചെന്നാണ് ആരോപണം. കുട്ടിയുടെ കൈയ്ക്കും കാലിനും പരുക്കേറ്റിട്ടുണ്ട്.
പൊതുവഴിയിലൂടെ സൈക്കിള്‍ ഓടിച്ച ബാലനെ വലിച്ചിഴച്ച് പരിക്കേല്‍പ്പിച്ചതായി പരാതി - ഇടുക്കിയില്‍ കുട്ടിക്ക് നേരെ അയല്‍വാസിയുടെ ആക്രമണം
ഇടുക്കി കോമ്പയാര്‍ സ്വദേശിയായ 12 വയസുകാരന് പരിക്ക്
പൊതു വഴിയിലൂടെ സൈക്കിള്‍ ഓടിച്ച ബാലനെ, അയല്‍വാസി റോഡിലൂടെ വലിച്ചിഴച്ചതായി പരാതി
also read:അനധികൃത മദ്യവില്പന: പുനലൂരില്‍ ഒരാള്‍ പൊലീസിന്‍റെ പിടിയില്‍
കോമ്പയാര്‍ പുളിക്കപറമ്പില്‍ സന്തോഷിനെതിരെയാണ് പരാതി. സന്തോഷിന്‍റെ വീടിന് സമീപത്തുകൂടി കടന്നുപോകുന്ന പൊതു വഴിയിലൂടെ സൈക്കിള്‍ ഓടിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. മദ്യലഹരിയില്‍, സന്തോഷ് കുട്ടിയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സംശയം. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് കേസെടുത്തു.