കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിക്കെതിരെയുള്ള നിഷേധവോട്ട് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗം - negative vote against CM

വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുവാൻ പിണറായി വിജയന്‍റെ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് എ.പി ഉസ്മാൻ ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെയുള്ള നിഷേധവോട്ട്  ഇടുക്കി തെരഞ്ഞെടുപ്പ്  കെപിസിസി എക്സിക്യൂട്ടീവ് അംഗം  മുഖ്യമന്ത്രിക്കെതിരെയുള്ള നിഷേധവോട്ട്  negative vote against CM will be reflected in elections  negative vote against CM  negative vote reflect in elections
കെപിസിസി എക്സിക്യൂട്ടീവ് അംഗം

By

Published : Dec 5, 2020, 3:39 PM IST

Updated : Dec 5, 2020, 4:38 PM IST

ഇടുക്കി: മുഖ്യമന്ത്രിക്കെതിരെയുള്ള നിഷേധവോട്ടാണ് ഇത്തവണ മുതുതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയെന്ന് കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ പി ഉസ്മാൻ പാറേമാവിൽ. വാഴത്തോപ്പ് പഞ്ചായത്തിലെ സ്ഥാനാർഥികളുടെ പര്യടന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുവാൻ പിണറായി വിജയന്‍റെ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. പാറേമാവിന്‍റെ പോലും വികസനത്തിനാവശ്യമായതൊന്നും ചെയ്യുവാൻ ജില്ല- ഗ്രാമ തല മെമ്പർമാർക്ക് സാധിച്ചിട്ടില്ലെന്നും ഉസ്മാൻ ആരോപിച്ചു.

കെപിസിസി എക്സിക്യൂട്ടീവ് അംഗം

രാവിലെ കൊച്ചു പൈനാവിൽ നിന്നും ആരംഭിച്ച പ്രചരണ പര്യടനം എ പി ഉസ്മാൻ ഉദ്ഘാടനം ചെയ്‌തു. കൊച്ചു പൈനാവ് പാറേ മാവിൽ നിന്നും ആരംഭിച്ച സ്ഥാനാർഥി പര്യടനം വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് വാഴത്തോപ്പിൽ സമാപിക്കും.

Last Updated : Dec 5, 2020, 4:38 PM IST

ABOUT THE AUTHOR

...view details