ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ കൂടുതല്‍ പേരെ ചോദ്യം ചെയ്തു. കൊല്ലപ്പെട്ട രാജ്കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ഹരിതാ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ചും അന്വേഷണം ശക്തമാക്കി. ഫിനാന്‍സിൽ പണം നിക്ഷേപിച്ച നെടുംങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത്.
ഹരിതാ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതിയായ രാജ്കുമാര്‍ നെടുങ്കണ്ടം പൊലിസിന്‍റെ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് പീരുമേട് സബ് ജയിലില്‍ റിമാൻഡിലിരിക്കെയാണ് മരിച്ചത്. രാജ്കുമാറിന്‍റെ മരണവും ഹരിതാ ഫിനാന്‍സ് തട്ടിപ്പുമാണ് സിബിഐ പ്രത്യേക സംഘം അന്വേഷിക്കുന്നത്. കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരും കച്ചവടക്കാരും ഉള്‍പ്പടെ നിരവധിയാളുകള്‍ ഹരിതാ ഫിനാന്‍സിന്‍റെ തട്ടിപ്പിന് ഇരയായിരുന്നു.
നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ കൂടുതല്‍ പേരെ ചോദ്യം ചെയ്തു - CBI
രാജ്കുമാറിന്‍റെ മരണവും ഹരിതാ ഫിനാന്‍സ് തട്ടിപ്പുമാണ് സിബിഐ പ്രത്യേക സംഘം അന്വേഷിക്കുന്നത്.
നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ കൂടുതല്‍ പേരെ ചോദ്യം ചെയ്തു
ജീവനക്കാരെ നിയമിക്കുന്നതിന് പോലും ഇവര്‍ വന്‍ തുക കൈപ്പറ്റിയിരുന്നു. ഹരിതാ ഫിനാന്‍സിന്‍റെ നടത്തിപ്പുമായി ബന്ധപെട്ട് ഉന്നത ബന്ധങ്ങള്‍ ഉണ്ടായിരുന്നതായും ആരോപണമുണ്ട്. സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച നിരവധി സാധാരണക്കാരാണ് വഞ്ചിക്കപ്പെട്ടത്. വായ്പ്പ നല്‍കാം എന്ന ഉറപ്പിലായിരുന്നു പ്രൊസസിങ് ഫീസ് ഇനത്തില്‍ തുക കൈപ്പറ്റിയത്. വായ്പ്പ ലഭ്യമാകാതെ വന്നതോടെ നാട്ടുകാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുകയും, നടത്തിപ്പുകാരനായ രാജ്കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.