ഇടുക്കി: ഗ്രാമീണ മേഖലയില്‍ ഉത്പാദിപ്പിയ്ക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിച്ച് വിപണി ഒരുക്കുന്നതിനായി പുതിയ പദ്ധതിയുമായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്. വിവിധ മേഖലകളില്‍ ആരംഭിയ്ക്കുന്ന കാര്‍ഷിക മാര്‍ക്കറ്റുകള്‍ മുഖേനയാണ് ഉല്‍പ്പന്നങ്ങള്‍ സംഭരിയ്ക്കുക. കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സംഘങ്ങള്‍ക്കായിരിക്കും ഇവയുടെ നടത്തിപ്പ് ചുമതല.
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പുത്തന്‍ വിപണിയുമായി നെടുങ്കണ്ടം
വിവിധ മേഖലകളില്‍ ആരംഭിയ്ക്കുന്ന കാര്‍ഷിക മാര്‍ക്കറ്റുകള്‍ മുഖേനയാണ് ഉല്‍പ്പന്നങ്ങള്‍ സംഭരിയ്ക്കുക. കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സംഘങ്ങള്‍ക്കായിരിക്കും ഇവയുടെ നടത്തിപ്പ് ചുമതല.
കര്‍ഷകര്‍ക്ക് വിപണി ഒരുക്കാന്‍ പുത്തന്‍ പദ്ധതിയുമായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്
പ്രാദേശികമായി ഇവിടെ വില്‍പന നടത്തുകയും അധികമായി വരുന്ന സാധനങ്ങള്‍ നെടുങ്കണ്ടത്തെ ബ്ലോക്ക് ഫെഡറേറ്റഡ് മാര്‍ക്കറ്റില്‍ എത്തിയ്ക്കുകയും ചെയ്യും. നിലവില്‍ ഫെഡറേറ്റഡ് മാര്‍ക്കറ്റ് കാര്യക്ഷമമായാണ് നടക്കുന്നത്. ഗ്രാമീണ മേഖലകളിലെ സംഭരണം കൂടുതല്‍ വ്യാപകമാക്കുന്നതോടെ കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ.
Last Updated : Nov 3, 2020, 6:01 PM IST