കേരളം

kerala

ETV Bharat / state

നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് കൊവിഡ് - nedumkandam police covid

കഴിഞ്ഞ ദിവസം മരിച്ച ശേഷം രോഗം സ്ഥിരീകരിച്ച വയോധികയുടെ മകന്‍റെ സമ്പർക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ഇയാൾ പൊലീസ് സ്റ്റേഷനിൽ പല തവണ എത്തിയിരുന്നു

നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍  പൊലീസുകാർക്ക് കൊവിഡ്  പുഷ്പക്കണ്ടം സ്വദേശി  idukki nedumkandam police station  nedumkandam police covid
നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് കൊവിഡ്

By

Published : Aug 12, 2020, 2:10 PM IST

ഇടുക്കി:നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിവിൽ പൊലീസ് ഉദ്യോഗസ്ഥനും വനിതാ ഉദ്യോഗസ്ഥയ്ക്കുമാണ് രോഗം പിടിപെട്ടത്. കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ച ശേഷം രോഗം സ്ഥിരീകരിച്ച വയോധികയുടെ മകന്‍റെ സമ്പർക്കത്തിലൂടെയാണ് ഇവര്‍ക്കം രോഗം ബാധിച്ചത്. ഇയാൾ പൊലീസ് സ്റ്റേഷനിൽ പല തവണ എത്തിയിരുന്നു. ഇയാളെത്തിയ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

പൊലീസുകാരെ കൂടാതെ മരിച്ച വയോധികയുടെ ബന്ധുക്കളായ പുഷ്പക്കണ്ടം സ്വദേശികളായ നാല് പേർക്കും മകന്‍റെ സുഹൃത്തായ വട്ടുപാറ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details