ഇടുക്കി:നെടുങ്കണ്ടത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ അടച്ച് പൂട്ടി. നെടുങ്കണ്ടം കിഴക്കേ കവലയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള ഹോട്ടലാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചത്. ഹോട്ടലിന്‍റെ അടുക്കളയ്ക്ക് സമീപം പൊട്ടി ഒഴുകുന്ന ഡ്രെയിനേജ് ടാങ്കില്‍ നിന്നും പ്രദേശത്ത് മലിന ജലം ഒഴുകുന്ന സ്ഥിതിയാണ്.
നിർദേശം നൽകിയിട്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയില്ല; നെടുങ്കണ്ടത്ത് ഹോട്ടൽ പൂട്ടിച്ചു - കേരള ഹോട്ടൽ
നെടുങ്കണ്ടത്ത് പ്രവർത്തിച്ചിരുന്ന കേരള ഹോട്ടലാണ് അടച്ചുപൂട്ടിയത്. നേരത്തെ ഇവിടെ പരിശോധന നടത്തിയതിനെ തുടർന്ന് വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനെ തുടർന്ന് അടച്ചുപൂട്ടുകയായിരുന്നു.
ഹോട്ടൽ പൂട്ടിച്ചു
പച്ചക്കറി അവശിഷ്‌ടങ്ങള്‍ അടക്കമുള്ള ജൈവ മാലിന്യങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിയ്ക്കുന്ന അവസ്ഥയിലാണ്. ഒരാഴ്‌ച മുന്‍പ് ഹോട്ടലില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശിക്കുകയും മാര്‍ഗ നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. അനുവദിച്ച കാലാവധി കഴിഞ്ഞിട്ടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതിനാലാണ് ആരോഗ്യ വകുപ്പ് വീണ്ടും പരിശോധന നടത്തി സ്ഥാപനം പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.