ഇടുക്കി: പൊതു പ്രവര്‍ത്തനത്തിന്‍റെ തിരക്കിനിടയിലും കൃഷിയെ സ്‌നേഹിച്ച് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭനാ വിജയന്‍. ആടും, കോഴിയും, അലങ്കാര മത്സ്യങ്ങളും, പച്ചക്കറി കൃഷിയും, ഏലവും ഉൾപ്പെടെ കൃഷിയുടെ വിവിധ മേഖലകളിലാണ് ശോഭനാ വിജയന്‍ ശോഭിക്കുന്നത്. കാര്‍ഷിക രംഗത്തെ മികവിന് നിരവധി പുരസ്‌കാരങ്ങളും ശോഭനയെ തേടിയെത്തിയിട്ടുണ്ട്.
പൊതുപ്രവർത്തനത്തിന് ഇടയിലും കൃഷിയെ സ്‌നേഹിച്ച് ഒരു പഞ്ചായത്ത് പ്രസിഡന്‍റ് - Nedumkandam Grama Panchayat President Shobhana Vijayans agriculture
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭനാ വിജയനാണ് തിരക്കുകൾക്കിടയിലും കൃഷിക്കായി സമയം കണ്ടെത്തുന്നത്
ജമ്‌നാപ്യാരി, സിരോഹി, മലബാറി തുടങ്ങിയ ഇനങ്ങളില്‍ പെട്ട നാല്‍പ്പതില്‍ പരം ആടുകള്‍, വിവിധ ഇനം കോഴികള്‍, അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തു പക്ഷികള്‍ എന്നിങ്ങനെ പക്ഷി മൃഗാദികളെയാണ് ശോഭന ഓമനിച്ച് വളർത്തുന്നത്. മുന്‍പ് പശു ഫാം ഉണ്ടായിരുന്നെങ്കിലും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ചുമതല ഏറ്റെടുത്തതോടെ ഫാം താത്‌കാലികമായി നിര്‍ത്തി.
കൃഷിയിടത്തിലെ ജോലികള്‍ക്ക് ശേഷമാണ് ഔദ്യോഗിക തിരക്കുകളിലേക്ക് ഇറങ്ങുന്നത്. കൂട് വൃത്തിയാക്കലിനും ആടുകള്‍ക്കും കോഴികള്‍ക്കും തീറ്റ ഒരുക്കലിനുമായി അതിരാവിലെ എഴുന്നേല്‍ക്കും. വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിനൊപ്പം പച്ചക്കറി കൃഷിയിലും, ഏലം പരിപാലനത്തിലും സമയം കണ്ടെത്തും. ഇവ കൂടാതെ വിവിധയിനം ഓര്‍ക്കിഡുകളും, അലങ്കാര ചെടികളുമെല്ലാം ശോഭനാ വിജയന്‍റെ ശേഖരത്തിലുണ്ട്.