കേരളം

kerala

ETV Bharat / state

സിബിഐ അന്വേഷണം സ്വാഗതം ചെയ്ത് രാജ്‌കുമാറിന്‍റെ കുടുംബം - CBI enquiry

കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിന്‍റെ കുടുംബം അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് കേസ് സിബിഐ അന്വേഷിക്കാൻ മന്ത്രിസഭ തീരുമാനം എടുത്തത്.

നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ അന്വേഷണം സ്വാഗതം ചെയ്ത് കുടുംബം

By

Published : Aug 14, 2019, 6:05 PM IST

Updated : Aug 14, 2019, 8:32 PM IST

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടി സ്വാഗതം ചെയ്ത് രാജ്‌കുമാറിന്‍റെ കുടുംബം. നേരത്തെ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിന്‍റെ കുടുംബം അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് കേസ് സിബിഐ അന്വേഷിക്കാൻ മന്ത്രിസഭ തീരുമാനം എടുത്തത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി രാജ് കുമാറിന്‍റെ അമ്മ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച ഉള്ളതു കൊണ്ടാണ് എസ്ഐ കെ എ സാബുവിന് ജാമ്യം കിട്ടിയതെന്ന് രാജ് കുമാറിന്‍റെ ഭാര്യയും ബന്ധുവും പറഞ്ഞു. എസ്‌പിയെ ചോദ്യം ചെയ്തത് പോലും മാസങ്ങൾക്ക് ശേഷമാണ്. പൊലീസുകാരെ സംരക്ഷിക്കാനാണ് അന്വേഷണസംഘം ശ്രമിച്ചതെന്നും രാജ്‌കുമാറിന്‍റെ ബന്ധു ആന്‍റണി പറഞ്ഞു.

സിബിഐ അന്വേഷണം സ്വാഗതം ചെയ്ത് രാജ്‌കുമാറിന്‍റെ കുടുംബം
Last Updated : Aug 14, 2019, 8:32 PM IST

ABOUT THE AUTHOR

...view details