കേരളം

kerala

ETV Bharat / state

നെടുങ്കണ്ടം കസ്‌റ്റഡി മരണം; ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും - ഡിജിപി ലോക് നാഥ് ബെഹ്റ

അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

ഡിജിപി ലോക്‌നാഥ് ബെഹ്റ

By

Published : Jul 5, 2019, 10:15 AM IST

ഇടുക്കി: നെടുങ്കണ്ടത്ത് റിമാൻഡിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് നൽകും. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടികെ വിനോദ് കുമാറിന്‍റെ സാന്നിധ്യത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി.

കഴിഞ്ഞ 17-ാം തീയതി മുതലാണ് രാജ്‌കുമാർ പീരുമേട് സബ് ജയിലിൽ റിമാന്‍റില്‍ കഴിഞ്ഞത്. ഈ ദിവസങ്ങളിൽ ജയിലിൽ രാജ്‌കുമാറിന് മർദനമേറ്റതായി സഹതടവുകാരൻ ആരോപിച്ചിരുന്നു. ജൂൺ 21-നാണ് രാജ്‌കുമാര്‍ സബ്‍ജയിൽ കസ്‌റ്റഡിയിൽ മരിച്ചത്. കേസില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ നാല് പൊലീസുകാരെ പ്രതിയാക്കി കേസ് എടുക്കുകയും എസ് ഐ അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details