കേരളം

kerala

ETV Bharat / state

നെടുങ്കണ്ടം കസ്റ്റഡി മരണം; റീ പോസ്റ്റുമോർട്ടം നടത്താൻ സാധ്യത - judicial commission

ആദ്യ പോസ്റ്റുമോർട്ടം ശരിയായ നിലയ്ക്കല്ല നടന്നതെന്നും  ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിട്ട. ജസ്റ്റിസ് നാരായണക്കുറുപ്പ്

നെടുങ്കണ്ടം

By

Published : Jul 13, 2019, 2:52 PM IST

Updated : Jul 13, 2019, 3:41 PM IST

ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ റീപോസ്റ്റുമോർട്ടം വേണ്ടിവരുമെന്ന് ജുഡീഷ്യൽ കമ്മിഷൻ. ആദ്യ പോസ്റ്റുമോർട്ടം ശരിയായ നിലക്കല്ല നടന്നതെന്നും ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിട്ട. ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ വിസ്തരിക്കേണ്ടിവരുമെന്നും നെടുങ്കണ്ടം സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിന് ശേഷം അദ്ദേഹം അറിയിച്ചു.

നെടുങ്കണ്ടം കസ്റ്റഡി മരണം; റീ പോസ്റ്റുമോർട്ടം നടത്താൻ സാധ്യത
രാജ് കുമാറിന്‍റെ മരണകാരണം കൃത്യമായി അറിയാൻ ആന്തരികാവയവങ്ങൾ വിശദമായി പരിശോധിക്കണം. ഇതുണ്ടായില്ലെന്ന് മാത്രമല്ല മുറിവുകളുടെ പഴക്കം സംബന്ധിച്ചും പോസ്റ്റുമോർട്ടം റിപ്പോർട്ടിലില്ല. ഇപ്പോഴുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ജുഡീഷ്യൽ കമ്മിഷൻ വ്യക്തമാക്കി.നെടുങ്കണ്ടം സ്റ്റേഷനിലും, താലൂക്ക് ആശുപത്രിയിലുമെത്തി കമ്മിഷൻതെളിവെടുപ്പ് നടത്തി. സ്റ്റേഷനിലെ സി.സി.റ്റി.വി ദൃശ്യങ്ങളും പരിശോധിക്കും. ചൊവ്വാഴ്ച കമ്മിഷൻ പീരുമേട് ജയിൽ, താലൂക്ക് ആശുപത്രി, രാജ് കുമാറിന്റെ വീട് എന്നിവിടങ്ങളിൽ പരിശോധനക്കെത്തും.
Last Updated : Jul 13, 2019, 3:41 PM IST

ABOUT THE AUTHOR

...view details