ഇടുക്കി:കൊവിഡ് വാക്‌സിൻ ചലഞ്ചിലേക്ക് നെടുങ്കണ്ടത്ത് നിന്നും 85 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംഭരിച്ച തുക ഉടുമ്പൻചോല എംഎൽഎ എം.എം. മണി ഏറ്റുവാങ്ങി. നെടുങ്കണ്ടം മേഖലയിൽ പ്രവർത്തിക്കുന്ന സർവീസ് സംഘടനകൾ, പഞ്ചായത്തുകൾ, സർവീസ് സഹകരണ ബാങ്കുകൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്.
വാക്‌സിൻ ചലഞ്ച്; 85 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിച്ച് എം.എം മണി
വാക്‌സിൻ വിഷയത്തിൽ കേന്ദ്രം സ്വീകരിക്കുന്നത് ജനവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് എംഎൽഎ എം.എം മണി
എം.എം മണി
Also Read:സംസ്ഥാനത്ത് ആദ്യമായി സ്ഥിരം വാക്‌സിനേഷന്‍ കേന്ദ്രവുമായി നെടുങ്കണ്ടം പഞ്ചായത്ത്
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ, കൂട്ടാർ സർവീസ് സഹകരണ ബാങ്ക് 7,68,000 രൂപ, ബാലഗ്രാം സർവീസ് സഹകരണ ബാങ്ക് 3,29,000 രൂപ, പട്ടം കോളനി സർവീസ് സഹകരണ ബാങ്ക് 4,00,000 രൂപ എന്നിങ്ങനെയാണ് സംഭാവന ചെയ്‌തത്. വാക്‌സിൻ വിഷയത്തിൽ കേന്ദ്ര സർക്കാർ ജനവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം.എം. മണി എംഎൽഎ പറഞ്ഞു.