ഇടുക്കി: അര്‍ഹതയുള്ളവര്‍ക്ക് നീതിപൂര്‍വ്വമായ പരിഗണന നല്‍കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി എംഎം മണി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറും വര്‍ക്കിംഗ് ഗ്രൂപ്പും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികള്‍ എല്ലായ്‌പ്പോഴും വിനയപൂര്‍വം ജനങ്ങളോട് പെരുമാറണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. റോഡ് വികസനം, കാര്‍ഷിക മേഖല, ആരോഗ്യ മേഖല എന്നിവക്ക് പ്രാധാന്യം നല്‍കി 70 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്.
അര്‍ഹതയുള്ളവര്‍ക്ക് നീതിപൂര്‍വ്വമായ പരിഗണന നല്‍കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം; എംഎം മണി
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറും വര്‍ക്കിംഗ് ഗ്രൂപ്പും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അര്‍ഹതയുള്ളവര്‍ക്ക് നീതിപൂര്‍വ്വമായ നല്‍കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം; എംഎം മണി
നെടുങ്കണ്ടം സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി കുഞ്ഞ് അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയന്‍, ജില്ലാ പഞ്ചായത്തംഗം വിഎന്‍ മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റാണി തോമസ്, പിഎ ജോണി, കെജെ സിജു, കെടി വര്‍ഗീസ്, സജനാ ബഷീര്‍, മുകേഷ് മോഹന്‍, കിങ്ങിണി തുടങ്ങിയവര്‍ പങ്കെടുത്തു.