കേരളം

kerala

ETV Bharat / state

നെടുങ്കണ്ടം ചോറ്റുപാറ ഹോമിയോ ആശുപത്രിയില്‍ കുട്ടികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമൊരുങ്ങി - homeo hospital child section

കുട്ടികള്‍ക്കുള്ള കിടത്തി ചികിത്സാ വിഭാഗം ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉദ്‌ഘാടനം ചെയ്‌തു

നെടുങ്കണ്ടം ചോറ്റുപാറ ഹോമിയോ ആശുപത്രി  കുട്ടികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമൊരുങ്ങി  ഹോമിയോ ആശുപത്രിയില്‍ കുട്ടികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമൊരുങ്ങി  നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്‌  homeo hospital child section  homeo hospital
നെടുങ്കണ്ടം ചോറ്റുപാറ ഹോമിയോ ആശുപത്രിയില്‍ കുട്ടികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമൊരുങ്ങി

By

Published : Oct 14, 2020, 7:59 AM IST

ഇടുക്കി: നെടുങ്കണ്ടം ചോറ്റുപാറ ഹോമിയോ ആശുപത്രിയിലെ കുട്ടികള്‍ക്കുള്ള കിടത്തി ചികിത്സാ വിഭാഗം ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉദ്‌ഘാടനം ചെയ്‌തു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മിച്ച കുട്ടികള്‍ക്കായുള്ള ബ്ലോക്കില്‍ വിശാലമായ വാര്‍ഡും ജീവനക്കാര്‍ക്ക്‌ പ്രത്യേക മുറികളും ആധുനിക രീതിയിലുള്ള ടോയിലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ രണ്ടാമത്തെ വലിയ ഹോമിയോ ആശുപത്രിയാണ് ചോറ്റുപാറ ഹോമിയോ ആശുപത്രി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി പനച്ചിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജ്ഞാനസുന്ദരം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീമന്ദിരം ശശികുമാര്‍, മുകേഷ് മോഹന്‍, ജൂബി അജി, ജി. ഗോപകൃഷ്ണന്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details