ഇടുക്കി:സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയിലൂടെ ലഭിച്ച നെല്ല് ജൈവകുത്തരിയാക്കിമാറ്റി വിപണിയിലെത്തിച്ച് അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ററി സ്‌കൂളിലെ വിദ്യാർഥികള്‍. വിളവെടുപ്പിലൂടെ ലഭിച്ച മൂന്ന് ടണ്ണോളം വരുന്ന നെല്ല് അരിയാക്കി സഫലം എന്ന പേരിലാണ് വിദ്യാർഥികള്‍ വില്‍പ്പനക്കെത്തിച്ചിട്ടുള്ളത്. അരി വില്‍പ്പനയുടെ ഔപചാരിക ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വ്വഹിച്ചു. വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനത്തെ മന്ത്രി പ്രശംസിച്ചു.
പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയിലൂടെ ലഭിച്ച് നെല്ല് വിപണിയിലെത്തിച്ചു - വൈദ്യുതി വകുപ്പ് മന്ത്രി
കഴിഞ്ഞ നവംബര്‍ 25നായിരുന്നു പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ററി സ്‌കൂളിലെ വിദ്യാർഥികള്‍ ആനവിരട്ടി പാടശേഖരത്തിന്‍റെ ഭാഗമായ രണ്ടര ഏക്കറോളം വരുന്ന വയലില്‍ വിത്തെറിഞ്ഞത്
കഴിഞ്ഞ നവംബര്‍ 25നായിരുന്നു പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ററി സ്‌കൂളിലെ വിദ്യാർഥികള്‍ ആനവിരട്ടി പാടശേഖരത്തിന്‍റെ ഭാഗമായ രണ്ടര ഏക്കറോളം വരുന്ന വയലില്‍ വിത്തെറിഞ്ഞത്. ഞാറു നടീല്‍ ഉത്സവത്തിന് ശേഷം കുട്ടികള്‍ അവധി ദിനങ്ങളിലും ക്ലാസ് കഴിഞ്ഞ ശേഷമുള്ള ഒഴിവ് സമയങ്ങളിലുമാണ് പാടത്തെത്തി നെല്‍കൃഷി പരിപാലിച്ചിരുന്നത്.
ആനവിരട്ടി പാടശേഖരത്തിലെ തട്ടാറപ്പടിയില്‍ ബാബുവിന്‍റെ രണ്ടര ഏക്കര്‍ വയലിലാണ് വിദ്യാർഥികൾ വിത്തിറക്കിയത്. അധ്യാപകരും രക്ഷിതാക്കളും കുട്ടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. ഒന്നാംഘട്ട കൊയ്ത്ത് ജോലികള്‍ കുട്ടികള്‍ തന്നെയാണ് നടത്തിയത്. തുടർന്ന് രണ്ടാം ഘട്ട കൊയ്തിൽ ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദ്യാർഥികള്‍ പങ്കെടുത്തിരുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പൂര്‍ണ്ണവിജയത്തിലെത്തിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് കുട്ടികള്‍.