ഇടുക്കി: സ്ഥാനാർഥിത്വത്തിലെ അനിശ്ചിതത്വം മാറിയതോടെ ഉടുമ്പന്‍ചോലയില്‍ എന്‍ഡിഎയും പ്രചാരണ ചൂടിലേയ്ക്ക്. രമ്യ രവീന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. മുന്നണിയിലെ ചില ആശയ കുഴപ്പങ്ങളാണ് രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. നിലവിൽ എന്‍ഡിഎയുടെ പ്രചാരണ പരിപാടികള്‍ മണ്ഡലത്തില്‍ ആരംഭിച്ചു. വരും ദിവസങ്ങളില്‍ പര്യടന പരിപാടികളും നടക്കും.
ഉടുമ്പന്‍ചോലയില്‍ പ്രചാരണം ആരംഭിച്ച് എന്‍എഡിഎ - Udumbanchola
ബിഡിജെഎസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്ന് ആദ്യം സൂചന നല്‍കിയിരുന്നെങ്കിലും ബിജെപി പ്രാദേശിക ഘടകങ്ങള്‍ സന്തോഷ് മാധവനൊപ്പം നില്‍ക്കുകയായിരുന്നു.

ഉടുമ്പന്‍ചോലയില്‍ പ്രചാരണം ആരംഭിച്ച് എന്‍എഡിഎ
എന്‍ഡിഎയുടെ സ്ഥാനാര്‍തിത്വത്തില്‍ സംസ്ഥാനത്ത് ഏറ്റവും അധികം ചര്‍ച്ചയായ മണ്ഡലമായിരുന്നു ഉടുമ്പന്‍ചോല. ബിഡിജെഎസ് സ്ഥാനാര്‍ഥിയായി സന്തോഷ് മാധവനെ പ്രഖ്യാപിച്ചതിന് അടുത്ത ദിവസം ബിജെപി സ്ഥാനാര്‍ഥിയായി രമ്യ രവീന്ദ്രനേയും പ്രഖ്യാപിച്ചു. ബിഡിജെഎസ്, സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്ന് ആദ്യം സൂചന നല്‍കിയിരുന്നെങ്കിലും ബിജെപി പ്രാദേശിക ഘടകങ്ങള്‍ സന്തോഷ് മാധവനൊപ്പം നില്‍ക്കുകയായിരുന്നു. ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി മതിയെന്ന നിലപാടിലായിരുന്നു പ്രാദേശിക ഘടകങ്ങള്‍.