ഇടുക്കി: ദേവികുളം നിയോജക മണ്ഡലത്തിൽ ത്രികോണ മത്സരത്തിന് കളമൊരുക്കി എൻഡിഎ സ്വതന്ത്ര സ്ഥാനാർഥി ഗണേശനും പ്രചാരണ രംഗത്ത് സജീവമായി. പത്രിക തള്ളിയതോടെ സ്ഥാനാര്‍ഥിയില്ലാത്ത സഹചര്യത്തിൽ സ്വതന്ത്ര സ്ഥാനാർഥി ഗണേശന് എൻഡിഎ പിന്തുണ നൽകുകയായിരുന്നു. സൂഷ്മ പരിശോധനയിലാണ് എൻഡിഎ സ്ഥാനാര്‍ഥിയായിരുന്ന ധനലക്ഷ്മിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രിക തള്ളിയത്. ഇതോടെ സ്ഥാനാർഥി ഇല്ലാതായ സാഹചര്യത്തിലാണ് എഐഎഡിഎംകെ സംസ്ഥാന നേതൃത്വം ഇടപെട്ട് ഗണേശനെ എൻഡിഎയിൽ എത്തിച്ചത്.
ദേവികുളം ത്രികോണപ്പോരിലേക്ക്; പ്രചാരണം കടുപ്പിച്ച് എന്‍ഡിഎ സ്വതന്ത്രന്‍ ഗണേശന്‍ - എന്‍ഡിഎ സ്വതന്ത്രന്‍
എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ പ്രചാരണ രംഗത്ത് ഏറെ മുന്നിലാണെങ്കിലും മണ്ഡലത്തിൽ സജീവ സാന്നിധ്യമായി മാറാനുള്ള പരിശ്രമത്തിലാണ് ഗണേശൻ
എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ പ്രചാരണ രംഗത്ത് ഏറെ മുന്നിലാണെങ്കിലും മണ്ഡലത്തിൽ സജീവ സാന്നിധ്യമായി മാറാനുള്ള പരിശ്രമത്തിലാണ് ഗണേശനും. കഴിഞ്ഞ തവണ എഐഎഡിഎംകെ ഒറ്റക്ക് മത്സരിച്ച 2016ൽ പതിനായിരത്തിലധികം വോട്ട് നേടാനും കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ മണ്ഡലത്തിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎയും ഗണേശനും. ദേവികുളം മണ്ഡലത്തിലെ തമിഴ് തോട്ടം തൊഴിലാളികൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നതിനൊപ്പം ന്യൂനപക്ഷ വോട്ടുകളും പെട്ടിയിലാക്കി നേട്ടമുണ്ടാക്കാനാണ് എൻഡിഎ നീക്കം.