കേരളം

kerala

ETV Bharat / state

ലഹരി വിരുദ്ധ ബോധവല്‍കരണം; സൈക്കിൾ റാലി സംഘടിപ്പിച്ചു

മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്

ലഹരി വിരുദ്ധ ബോധവല്‍ക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു

By

Published : Oct 20, 2019, 8:22 PM IST

ഇടുക്കി: എന്‍സിസി 33 കെ ബറ്റാലിയന്‍ വാർഷിക ദശദിന ക്യാമ്പിന്‍റെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. സേനാപതി മാർ ബേസിൽ വൊക്കേഷണൽ ഹയർസെക്കന്‍ററി സ്‌കൂളിലാണ് ലഹരി വിരുദ്ധ ബോധവല്‍കരണം നടത്തിയത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ബോധവൽകരണ റാലി സംഘടിപ്പിച്ചത്. ബാന്‍റ് മേളത്തിന്‍റെ അകമ്പടിയോടെയായിരുന്നു റാലി.

ലഹരി വിരുദ്ധ ബോധവല്‍കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു

കുളപ്പാറച്ചാൽ എൻഎസ്‌എസ് കോളജ് അങ്കണത്തിൽ നിന്നും രാജകുമാരി ടൗണിലേക്ക് നടത്തിയ സൈക്കിൾ റാലി ബ്രിഗേഡിയർ വി.വി.സുനിൽ കുമാർ ഫ്ലാഗ്‌ ഓഫ് ചെയ്‌തു. എക്‌സൈസ് വകുപ്പിന്‍റെ സഹകരണത്തോടെ നടത്തിയ റാലിയിൽ ഇടുക്കി ജില്ലാ എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ മുഹമ്മദ് ന്യൂമാൻ ലഹരി വിരുദ്ധ ബോധവല്‍കരണ സന്ദേശം നൽകി. രാജകുമാരി ടൗണിൽ ഫ്ലാഷ് മോബ്, തെരുവ് നാടകം എന്നിവയും സംഘടിപ്പിച്ചിരുന്നു. കമാൻഡിങ് ഓഫീസർ കേണൽ സജീന്ദ്രൻ, രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details